കരസേനയിൽ ജോലി വാഗ്ദാനം, 37 തട്ടിപ്പ് കേസ്, ചെക്ക് കേസ്; ലക്ഷങ്ങൾ തട്ടിയ പ്രതി കൊച്ചിയിൽ പിടിയിൽ

author-image
neenu thodupuzha
New Update

കൊച്ചി: കരസേനയിൽ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിൽ നിരവധി തട്ടിപ്പ് കേസുകളിലെ പ്രതിയെ എറണാകുളം ടൗൺ സൗത്ത് പൊലീസ് പിടികൂടി. കൊല്ലം ആണ്ടൂർ പൂവനത്തും വിള പുത്തൻ വീട്ടിൽ സന്തോഷ് കുമാറാ(48)ണ് പിടിയിലായത്.

Advertisment

publive-image

ഇയാൾക്കെതിരെ  വിവിധ ജില്ലകളിലായി സമാനമായ മുപ്പത്തേഴോളം കേസുകളും പുറമെ ചെക്ക് കേസുകൾ ഉൾപ്പെടെയുളള മറ്റ് തട്ടിപ്പ് കേസുകളും നിലവിലുണ്ട്. കണ്ണൂർ, മലപ്പുറം സ്വദേശികളിൽ നിന്ന് ഇയാൾ കരസേനയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തുവെന്ന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത എറണാകുളം ടൗൺ സൗത്ത് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതി സമാനമായ രീതിയിൽ കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് എറണാകുളം ടൗൺ സൗത്ത് പൊലീസ് അറിയിച്ചു.

Advertisment