കമ്പം ടൗണില്‍ അരിക്കൊമ്പന്‍റെ ആക്രമണം:  ഭയന്ന് വാഹനത്തില്‍ നിന്ന് വീണു പരിക്കേറ്റയാള്‍ മരിച്ചു

author-image
neenu thodupuzha
New Update

കമ്പം: അരിക്കൊമ്പന്‍റെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു.  കമ്പം ടൗണില്‍ അരിക്കൊമ്പനെ കണ്ട് ഭയന്ന് വാഹനത്തില്‍ നിന്ന് വീണ പാല്‍രാജ് (65) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. തലയ്ക്ക് പരിക്കേറ്റതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Advertisment

publive-image

പാല്‍രാജ് തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം കമ്പം ടൗണില്‍ എത്തിയ അരിക്കൊമ്പന്‍ ടൗണിലൂടെ ഓടി നടക്കുകയും വാഹനങ്ങള്‍ക്കു നേരെ ആക്രമണം അഴിച്ചുവിടുകയും ചെയ്തിരുന്നു. ഇതിനിടെ അരിക്കൊമ്പന്റെ മുന്നില്‍പ്പെട്ട ഇദ്ദേഹം വാഹനത്തില്‍ നിന്ന് നിലത്ത് വീണ് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു.

തുടര്‍ന്ന്, കമ്പം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമായി തുടര്‍ന്നതോടെ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Advertisment