മലപ്പുറം: വ്യാജ അഭിഭാഷക ചമഞ്ഞും അധ്യാപന ജോലി വാഗ്ദാനം ചെയ്തു നാലുലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്ന കേസില്‍ തൃശ്ശൂര്‍ കോ ഓപ്പറേറ്റീവ് വിജിലന്‍സ് ഡിവൈഎസ്പി കെ എ സുരേഷ് ബാബുവിന്‍റെ ഭാര്യ വി.പി. നുസ്രത്ത് (36) അറസ്റ്റില്‍.
/sathyam/media/post_attachments/HAg20BFgnpHIAuvRggfI.jpg)
മലപ്പുറത്തെ യുവതിക്ക് അധ്യാപന ജോലി വാഗ്ദാനംചെയ്ത് 4.85,000രൂപ തട്ടിയെടുത്ത കേസിലാണ് ഇന്നലെ തൃശൂര്‍ ചെറുവശ്ശേരി ശിവാജി നഗര്‍ സ്വദേശിനിയായ നുസ്രത്തിനെ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്.
സ്‌റ്റേഷനില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയ ശേഷം സ്‌റ്റേഷനിലെത്തിയപ്പോള്‍ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
മലപ്പുറം, പാലക്കാട്, തൃശൂർ, കൊല്ലം ജില്ലകളിലായി സമാനമായ ഒമ്പതു കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ ഇന്നലെ വൈകിട്ടു മലപ്പുറം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.