മലപ്പുറം: 10 വയസുകാരിയെ പീഡിപ്പിച്ച് ഗോവയിലേക്ക് മുങ്ങുന്നതിനിടെ നാല്‍വര്‍ സംഘം മലപ്പുറത്ത് പിടിയില്‍.
പത്ത് വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കോഡൂര്‍ ഉറുദു നഗര്‍ സ്വദേശികളായ തെക്കുംകര വീട്ടില്‍ നൗഷാദ് (38), ഷാജി (35) മുഹമ്മദ് അലി (32), അബൂബക്കര്‍ (64)എന്നിവരെയാണ് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മലപ്പുറം പോലീസ് പിടികൂടിയത്.
/sathyam/media/post_attachments/Ze1GzibZ7IUepEHonWNl.jpg)
ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതിയെത്തുടര്‍ന്ന് മലപ്പുറം വനിതാ പോലീസ് സ്റ്റേഷനില്‍ ഈ മാസം 17ന് കേ കേസ് രജിസ്റ്റര്‍ ചെയ്ത വിവരമറിഞ്ഞ പ്രതികള്‍ ഒളിവില്‍ പോകുകയായിരുന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.