മാവേലിക്കര: ജര്‍മനിയില്‍ ജോലി വാഗ്ദാനം നൽകി യുവതിയില്‍ നിന്നും 13 ലക്ഷം തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റിൽ. തെക്കേകര ചൂരല്ലൂര്‍ സ്വദേശിനിയില്‍ നിന്നും 13 ലക്ഷം രൂപ തട്ടിയെടുത്ത തൃശൂര്‍ അരുങ്ങോട്ടുകര പൊന്നുവീട്ടില്‍ സരിത ഗോപി(34)യെയാണ് കുറത്തികാട് പോലീസ് അറസ്റ്റ് ചെയ്തതത്.
/sathyam/media/post_attachments/QNGehv8Esc6DyOOBk3Gg.jpg)
കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് കുറത്തികാട് പോലീസ് അറിയിച്ചു. സരിതയ്ക്കെതിരെ സമാന കുറ്റകൃത്യത്തിന് കരീലകുലങ്ങര പോലീസ് സ്‌റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കവെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.