ഹരിപ്പാട്: കരുവാറ്റയില്‍ പത്രവിതരണക്കാരന്റെ മരണത്തിനിടയാക്കിയ ഡ്രൈവര്‍ പിടിയില്‍. വാഹനവും കസ്റ്റഡിയിലെടുത്തു. ആലപ്പുഴ ഇരവുകാട് ജാസ്മിന്‍ മന്‍സിലില്‍ അജ്മല്‍റഷീദി(26)നെയാണ് അറസ്റ്റ് ചെയ്തത്.
/sathyam/media/post_attachments/OrIlU7hkaLaR02KIC0UE.jpg)
കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ദേശീയപാതയില്‍ പത്രവിതരണക്കാരനായ കുമാരപുരം രമ്യഭവനത്തില്‍ രാജു(66)വിനെ ഇടിച്ചു വീഴ്ത്തി വാഹനം നിര്‍ത്താതെ പോയത്. പോലീസെത്തി രാജുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കായംകുളം ഡി.വൈ.എസ്.പി: അജയ്‌നാഥിന്റെ നിര്‍ദേശാനുസരണം ഹരിപ്പാട് എസ്.എച്ച്.ഒ: ശ്യാംകുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപീകരിച്ച് 200ലധികം സി.സി.ടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആലപ്പുഴയിലെ വര്‍ക്ക്‌ഷോപ്പില്‍ ഇടിച്ച വാഹനമായ ഒമ്‌നി വാന്‍ കണ്ടെത്തിയത്.
കേടുപാടുകള്‍ മാറ്റി പെയിന്റ് അടിക്കാനാണ് വാഹനം എത്തിച്ചെതന്ന് വര്‍ക്ക്‌ഷോപ്പുകാരന്‍ പറഞ്ഞു. വാഹനം ഓടിച്ചിരുന്നത് ഒരു പത്രത്തിന്റെ വിതരണ ഏജന്റാണ്. പുലര്‍ച്ചെ ഓച്ചിറയില്‍ പത്രം നല്‍കി തിരികെ പോകുന്ന വഴിയാണ് അപകടമുണ്ടായതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.
സംഭവദിവസം ദേശീയപാതയില്‍ രാത്രി ഓടിയ എല്ലാ വാഹനങ്ങളും പരിശോധിച്ചതില്‍ ഇരുട്ടില്‍ തെളിഞ്ഞ ഹെഡ്‌ലൈറ്റിന്റെ വെളിച്ചമാണ് പോലീസിന് തുമ്പായത്. വഹനം കണ്ടെത്താന്‍ സഹായിച്ചത്. സി.പി.ഒമാരായ അജയന്‍, കിഷോര്‍, രേഖ, അരുണ്‍, നിഷാദ്, സുധീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.