New Update
കോഴിക്കോട്: യുവാവിനെ ഇടവഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആസൂത്രിത കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ അഞ്ചുപേരെ അറസ്റ്റുചെയ്തു.
Advertisment
/sathyam/media/post_attachments/zeOf3OiYxHUt5WWXDc6u.jpg)
എരവത്ത്കുന്ന് കൊമ്മേരി ആമാട്ട് മീത്തല്‍ വീട്ടില്‍ പി. സതീഷ് (41), സൂരജ് (27), ആമാട്ട് വീട്ടില്‍ ജിനീഷ് (49), ഉമേഷ്‌കുമാര്‍ (50), കൊമ്മേരി മണ്ണുങ്ങല്‍ വീട്ടില്‍ മനോജ്കുമാര്‍ (52) എന്നിവരാണ് അറസ്റ്റിലായത്.
എരവത്ത്കുന്ന് കൊമ്മേരി ആമാട്ട്താഴം കിരണ്‍കുമാറി(45)നെയാണ് ഞായറാഴ്ച വീടിനു സമീപത്തെ കോണ്‍ക്രീറ്റ് ചെയ്ത ഇടവഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗുരുതര മര്‍ദനമേറ്റാണ് മരണമെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us