ഫറോക്ക് സ്റ്റേഷനിലെ സിഗ്നൽ ബോക്സ്‌ തകർത്ത് ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്തി; കരാർ ജീവനക്കാരൻ പിടിയിൽ

author-image
neenu thodupuzha
New Update

തമിഴ്നാട്: റെയിൽവേ സിഗ്നൽ ബോക്സ് തകർത്ത റെയിൽവേ കരാർ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. തമിഴ്നാട് നാമക്കൽ സ്വദേശി രമേഷി (34)നെയാണ് ആർപിഎഫ്  അറസ്റ്റുചെയ്തത്.

Advertisment

publive-image

ഫറോക്ക് റെയിൽവേ സ്റ്റേഷന്റെ വടക്കുവശത്തുള്ള സിഗ്നൽ ബോക്സ് തകർത്ത ഇയാള്‍ തീവണ്ടി ഗതാഗതം തടസ്സപ്പെടുത്തുകയായിരുന്നുവെന്ന്  ആർപിഎഫ് അറിയിച്ചു. മേയ് 25-നായിരുന്നു സംഭവം.

കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ രമേഷിനെ  ജാമ്യത്തിൽ വിട്ടയച്ചു.  തിരുവനന്തപുരത്ത് ഓട്ടോയുടെ മുകളിലുണ്ടായിരുന്ന ഇരുമ്പ് വലയില്‍ തട്ടി റെയില്‍വേ ഗേറ്റ് തകര്‍ന്നത് കഴിഞ്ഞ ദിവസമാണ്. തുമ്പ റെയില്‍വെ ക്രോസില്‍ ഗേറ്റിന്‍റെ ഒരു ഭാഗമാണ് പൊട്ടിവീണത്.

അഞ്ചു ദിവസത്തോളം അടച്ചിട്ട് അറ്റകുറ്റപണികൾക്കു ശേഷം ഇന്നലെയാണ് ഗേറ്റ് തുറന്നത്. നിര്‍മാണത്തിലെ അപാകതയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. എന്നാല്‍ ഗേറ്റ് അടയ്ക്കുന്നതിനിടെ ഓട്ടോ കടന്നുപോകാന്‍ ശ്രമിച്ചതാണ് അപകടകാരണമെന്ന് റെയില്‍വേ കുറ്റപ്പെടുത്തുന്നത്. സംഭവത്തില്‍ ആർക്കും പരിക്കില്ല.

Advertisment