സംസ്ഥാനത്ത് 19 തദ്ദേശ വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്

author-image
neenu thodupuzha
New Update

തിരുവനന്തപുരം: സംസ്ഥാനത്തെ 19 തദ്ദേശ വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 10 മണിക്ക് വിവിധ കേന്ദ്രങ്ങളില്‍ വോട്ടെണ്ണല്‍ ആരംഭിക്കും. 9 ജില്ലകളിലായി രണ്ട് കോര്‍പറേഷന്‍, രണ്ട് മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

Advertisment

publive-image

ആകെ 60 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. ഇതില്‍ 29 പേര്‍ സ്ത്രീകളാണ്. 38 പോളിങ് ബൂത്തുകളിലായിട്ടായിരുന്നു വോട്ടെടുപ്പ്. വിവിധ ജില്ലകളിലായി 17,891 സ്ത്രീകള്‍ ഉള്‍പ്പെടെ 33,900 വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തിയത്. വോട്ടെണ്ണല്‍ ഫലം www.lsgelection.kerala.gov.in സൈറ്റിലെ TRENDല്‍ ലഭ്യമാകും.

ഉപതിരഞ്ഞെടുപ്പ് നടന്ന വാര്‍ഡുകള്‍ ജില്ലാ അടിസ്ഥാനത്തില്‍

തിരുവനന്തപുരം - തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 18.

മുട്ടട, പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്തിലെ 10, കാനാറ.

കൊല്ലം - അഞ്ചല്‍ ഗ്രാമപഞ്ചായത്തിലെ 14. തഴമേല്‍.

പത്തനംതിട്ട - മൈലപ്ര ഗ്രാമപഞ്ചായത്തിലെ 05 പഞ്ചായത്ത് വാര്‍ഡ്.

ആലപ്പുഴ - ചേര്‍ത്തല മുനിസിപ്പല്‍ കൗണ്‍സിലിലെ 11. മുനിസിപ്പല്‍ ഓഫീസ്.

കോട്ടയം - കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലിലെ 38. പുത്തൻതോട്, മണിമല ഗ്രാമപഞ്ചായത്തിലെ 06. മുക്കട, പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തിലെ 01. പെരുന്നിലം.

എറണാകുളം - നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ 06. തുളുശ്ശേരിക്കവല.

പാലക്കാട് - പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിലെ 08. ബമ്മണ്ണൂര്‍, മുതലമട ഗ്രാമപഞ്ചായത്തിലെ 17. പറയമ്ബള്ളം, ലെക്കിടി പേരൂര്‍ ഗ്രാമപഞ്ചായത്തിലെ 10. അകലൂര്‍ ഈസ്റ്റ്, കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ 03. കല്ലമല, കരിമ്ബ ഗ്രാമപഞ്ചായത്തിലെ 01. കപ്പടം.

കോഴിക്കോട് - ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ 07- ചേലിയ ടൗണ്‍, പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ 05. കണലാട്, വേളം ഗ്രാമപഞ്ചായത്തിലെ 11. കുറിച്ചകം.

കണ്ണൂര്‍ - കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 14. പള്ളിപ്രം, ചെറുതാഴം ഗ്രാമപഞ്ചായത്തിലെ 16. കക്കോണി.

Advertisment