കാലവര്‍ഷം വ്യാപിക്കുന്നു; നാലിന് കേരളത്തില്‍, ഒറ്റപ്പെട്ട മഴ തുടരും

author-image
neenu thodupuzha
New Update

തിരുവനന്തപുരം: കാലവര്‍ഷം ബംഗാള്‍ മേഖലയിലേക്ക് വ്യാപിച്ചതായി കാലാവസ്ഥാ വകുപ്പ്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ മുഴുവന്‍ മേഖലയിലും കാലവര്‍ഷമെത്തി.

Advertisment

publive-image

19ന് ആന്‍ഡമാന്‍ മേഖലയിലെത്തിയെങ്കിലും പുരോഗതിയുണ്ടായിരുന്നില്ല. വരും ദിവസങ്ങളില്‍ മാലദ്വീപ്, കോമറിന്‍ മേഖലയിലേക്കു കൂടി വ്യാപിക്കും. നാലിന് കേരളത്തിലെത്തുമെന്നാണ് നിഗമനം.

അതേസമയം, സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. ബുധനും വ്യാഴവും ഇടുക്കി ജില്ലയിലും വെള്ളി പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ശനി പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും മഞ്ഞ അലെര്‍ട്ട് പ്രഖ്യാപിച്ചു. കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിത്തത്തിന് തടസമില്ല.

Advertisment