തിരുവനന്തപുരം: ബാലരാമപുരത്തെ വനിതാ അറബിക് കോളജില്‍ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന പൂന്തുറ സ്വദേശി ഹാഷിം ഖാനെ (20) പോക്‌സോ വകുപ്പുകള്‍ ചുമത്തി പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്നാണ് പോലീസിന് ലഭിച്ച വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിൽ കണ്ടത്തിയത്. പെണ്‍കുട്ടി മരിക്കുന്നതിന് ആറുമാസം മുമ്പെങ്കിലും പീഡിപ്പിക്കപ്പെട്ടുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇങ്ങനെയാണ് പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന ഹാഷിമിലേക്ക് അന്വേഷണം എത്തുന്നത്. തുടര്‍ന്ന്, പോക്‌സോ കേസ് ചുമത്തി ഹാഷിമിനെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി മതപഠനശാലയില്‍ എത്തുന്നതിനു മുമ്പാണ് സംഭവം.
ആണ്‍സുഹൃത്തുമായുള്ള ബന്ധം വീട്ടുകാര്‍ കണ്ടെത്തുകയും കുട്ടിയെ മതപഠനശാലയിലേക്ക് മാറ്റുകയും ചെയ്തെന്നാണ് പോലീസ് പറയുന്നത്.