New Update
കൊച്ചി: ഉപതെരഞ്ഞെടുപ്പ് നടന്ന എണാകുളം നെല്ലിക്കുഴി പഞ്ചായത്തിൽ ആറാംവാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി അരുൺ സി ഗോവിന്ദ് വിജയിച്ചു.
Advertisment
എൻഡിഎയിലെ ഉണ്ണികൃ ഷ്ണൻ മാങ്ങോടിനെ 99 വോട്ടിനാണ് അരുൺ സി. ഗോവിന്ദ് പരാജയപ്പെടുത്തിയത്. ബിജെപി അംഗം രാജിവച്ചതിനെത്തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 21 അംഗ ഭരണസമിതിയിൽ എൽഡിഎഫ് - 13, യുഡിഎഫ് - 5, ബിജെപി - 2 എന്നിങ്ങനെയാണ് കക്ഷി നില.
കോട്ടയം മുൻസിപ്പാലിറ്റിയിലെ 38ാം വാർഡ് പുത്തൻതോട് യുഡിഎഫ് നിലനിർത്തി. 75 വോട്ടുകൾക്കാണ് യുഡിഎഫിന്റെ സൂസൻ കെ സേവിയർ ജയിച്ചത്.
മണിമല പഞ്ചായത്തിലെ വാർഡ് എൽഡിഎഫ് നിലനിർത്തി. എൽഡിഎഫിലെ സുജ ബാബു ജയിച്ചു.