കുമളിയിൽ ആനക്കൂട്ടത്തെ കണ്ട് ഭയന്നോടിയ വനംവകുപ്പ് ജീവനക്കാരന് പരുക്ക്

author-image
neenu thodupuzha
New Update

കുമളി: ആനക്കൂട്ടത്തെ കണ്ട് ഓടുന്നതിനിടെ ട്രഞ്ചിനുള്ളില്‍ വീണ് വനംവകുപ്പ് ജീവനക്കാരന് പരുക്ക്. പെരിയാർ ടൈഗര്‍ റിസര്‍വ് തേക്കടി ഡിവിഷന്‍ ഓഫീസിലെ ക്ലാര്‍ക്ക് റോബിന്‍ വര്‍ഗിസി(38)നാണ്  പരുക്കേറ്റത്. ഇന്നലെ രാവിലെ ആറിന് പ്രഭാത സവാരിക്കിടെയാണ് റോബിന്‍ ആനക്കൂട്ടത്തിന് മുന്നില്‍പ്പെട്ടത്.

Advertisment

publive-image

തേക്കടി ബോട്ട് ലാന്റിന് സമീപമാണ് സംഭവം. ഭയന്നോടിയ റോബിന്‍ റോഡരികിലെ ട്രഞ്ചിലേക്ക് വീഴുകയായിരുന്നുവെന്നാണ് കരുതുന്നത്.

പരുക്കേറ്റ റോബിനെ കട്ടപ്പനയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ദചികിത്സയ്ക്കായി കോട്ടയത്തേക്ക് മാറ്റി.  അതേസമയം റോബിനെ ആന ആക്രമിച്ചെന്ന സംശയവുമുണ്ട്.

Advertisment