കൊല്ലം: അഞ്ചൽ പഞ്ചായത്തിലെ തഴമേൽ പതിനാലാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ ബിജെപി സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് എൽഡിഎഫ്. സിപിഐയിലെ ജി. സോമരാജനാണ് 264 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്.
പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് കല്ലമലയിലെ ഉപതെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചു. ബിജെപി സ്ഥാനാർഥി ശോഭന 92 വോട്ടിനാണ് വിജയിച്ചത്. സിപിഐയിൽ നിന്നാണ് സീറ്റ് പിടിച്ചെടുത്തത്.
/sathyam/media/post_attachments/G4jnnfq7VB8WopJ6aWpk.jpg)
കണ്ണൂരിൽ ചെറുതാഴം പഞ്ചായത്ത് 16-ാം വാർഡിൽ യുഡിഎഫ് പിടിച്ചെടുത്തു. 80 വോട്ടിന്റെ ഭൂരിപക്ഷത്തിന് യുഡിഎഫ് സ്ഥാനാർത്ഥി യു രാമചന്ദ്രൻ വിജയിച്ചു. എൽഡിഎഫ് ഒരു വോട്ടിനു വിജയിച്ച വാർഡാണ് യുഡിഫ് പിടിച്ചെടുത്തത്.
കണ്ണൂർ കോർപറേഷൻ ഡിവിഷൻ യുഡിഫ് നിലനിർത്തി. മുസ്ലിം ലീഗിലെ എ ഉമൈബ 1015 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. കഴിഞ്ഞ തവണ 701 വോട്ടായിരുന്നു യുഡിഎഫിന്റെ ഭൂരിപക്ഷം.