ഉന്നത വിദ്യാഭ്യാസം: മുസ്ലിം വിദ്യാര്‍ഥികളില്‍ 8 ശതമാനം ഇടിവ്; മുസ്ലിങ്ങള്‍ ഉന്നത വിദ്യാഭ്യാസത്തില്‍ പിന്നോട്ടു പോകാത്ത ഏക സംസ്ഥാനം കേരളം

author-image
neenu thodupuzha
New Update

ന്യൂഡല്‍ഹി: രാജ്യത്താകെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മുസ്ലിം വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ എട്ടു ശതമാനം കുറവുണ്ടായെന്ന് കേന്ദ്ര സര്‍ക്കാര്‍ സര്‍വേ.

Advertisment

മുസ്ലിങ്ങള്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് പിന്നോക്കം പോകാത്ത രാജ്യത്തെ ഏക സംസ്ഥാനം കേരളമാണെന്നും വിദ്യാഭ്യാസ മന്ത്രാലയം നടത്തിയ 2021-22ലെ അഖിലേന്ത്യ ഉന്നത വിദ്യാഭ്യാസ സര്‍വേ വെളിപ്പെടുത്തി. 43 ശതമാനം മുസ്ലിങ്ങളും ഉന്നത വിദ്യാഭ്യാസ നേടുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.

publive-image

ജനസംഖ്യയില്‍ 20 ശതമാനം മുസ്ലിങ്ങളുള്ള ഉത്തര്‍പ്രദേശില്‍ കോളജിലെത്തുന്ന മുസ്ലിം വിദ്യാര്‍ത്ഥികളില്‍ 36 ശതമാനം ഇടിവുണ്ടായി. യു.പിയില്‍ 4.5 ശതമാനം മുസ്ലിം വിദ്യാര്‍ത്ഥികള്‍ മാത്രമാണുള്ളത്. ജമ്മു കാശ്മീരില്‍ 26 ശതമാനവും മഹാരാഷ്ട്രയില്‍ 8.5 ശതമാനവും തമിഴ്‌നാട്ടില്‍ 8.1 ശതമാനവും ഇടിവുണ്ടായി. ഡല്‍ഹിയില്‍ അഞ്ചില്‍ ഒരു മുസ്ലിം വിദ്യാര്‍ത്ഥിക്കു വീതം ഉന്നത വിദ്യാഭ്യാസം നഷ്ടമാകുന്നുണ്ട്.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലിം അധ്യാപകര്‍ 5.6 ശതമാനം മാത്രമാണെന്നും സര്‍വേ പറയുന്നു. മുസ്ലിം ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങളില്‍ ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികളാണ് കൂടുതലായി ഉന്നത വിദ്യാഭ്യാസം നേടുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

Advertisment