വഴിയാത്രക്കാരന്റെ മൊബൈൽ ഫോണും പണവും കവര്‍ന്ന കേസില്‍ കൊലപാതക കേസിലെ പ്രതി ഉൾപ്പെടെ കോട്ടയത്ത് രണ്ടുപേര്‍ അറസ്റ്റിൽ

author-image
neenu thodupuzha
New Update

കോട്ടയം: വഴിയാത്രക്കാരനായ 47കാരനില്‍ നിന്നു മൊെബെല്‍ ഫോണും പണവും തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.

Advertisment

കൂട്ടിക്കല്‍ മാത്തുമല കോളനിയില്‍ മുണ്ടപ്ലാക്കല്‍ വീട്ടില്‍ സന്തോഷ് ജോസഫ് (49), റാന്നി പെരുംപെട്ടി വാളക്കുഴി ഭാഗത്ത് മേമന വീട്ടില്‍ അനില്‍ (56) എന്നിവരെയാണ് കോട്ടയം വെസ്റ്റു പോലീസ് അറസ്റ്റു ചെയ്തത്.

publive-image

ഇവര്‍ ഇരുവരും ചേര്‍ന്ന് 28ന് രാത്രി എട്ടിന് കോട്ടയം തിരുനക്കര ഭാഗത്ത് ബി.എസ്.എന്‍.എല്‍. ഓഫീസിനു സമീപത്തെ റോഡിലൂടെ നടന്നുപോയ വഴിയാത്രക്കാരനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ബലമായി കൂട്ടിക്കൊണ്ടുപോയി മര്‍ദിച്ച്  കൈയ്യിലുണ്ടായിരുന്ന മൊെബെല്‍ ഫോണും, 7000 രൂപയും 2 എ.ടി.എം കാര്‍ഡുകളടങ്ങിയ പേഴ്‌സും തട്ടിയെടുക്കുകയായിരുന്നു.

പരാതിയെത്തുടര്‍ന്നു കോട്ടയം വെസ്റ്റ് പോലീസ്  ഇരുവരെയും കോട്ടയം മാര്‍ക്കറ്റ് ഭാഗത്ത് നിന്നു പിടികൂടുകയായിരുന്നു. പ്രതികളില്‍ ഒരാളായ സന്തോഷ് ജോസഫിനു കൊലപാതകം ഉള്‍പ്പെടെയുള്ള കേസ് നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Advertisment