New Update
കിടങ്ങൂര്‍: യുവതിയെയും, സഹോദരനെയും സുഹൃത്തിനെയും ആക്രമിച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂര്‍ ഉത്തമേശ്വരം ഭാഗത്ത് ചീരമ്പയില്‍ വീട്ടില്‍ സി.വി. സുരേഷ് (54), ഇയാളുടെ സഹോദരനായ ബിജു (48) എന്നിവരെയാണ് കിടങ്ങൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
Advertisment
/sathyam/media/post_attachments/BvtE0fzrVm6jBlbUkhLL.png)
ഇവര്‍ ഇന്നലെ ഉച്ചയോടു കൂടി കിടങ്ങൂര്‍ കാവാലിപ്പുഴ ബീച്ച് സന്ദര്‍ശിക്കുവാന്‍ എത്തിയ യുവതിയെയും സഹോദരനെയും സുഹൃത്തിനെയും ആക്രമിക്കുകയായിരുന്നു.
ബൈക്കുകളിലായെത്തിയ ഇവര്‍ ഹോണ്‍ അടിച്ചില്ലെന്ന് പറഞ്ഞ് എതിരെ വന്ന കാറിലെത്തിയ ബിജുവും സുരേഷും ഇവരെ ചീത്ത വിളിക്കുകയും കാറില്‍നിന്നിറങ്ങി ആക്രമിക്കുകയുമായിരുന്നു. പരാതിയെത്തുടര്‍ന്നു ഇരുവരെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us