ബാങ്ക് പലിശ നിര്‍ത്തലാക്കാന്‍ പാക്കിസ്താൻ

author-image
neenu thodupuzha
New Update

ഇസ്ലാമാബാദ്: 2027 മുതല്‍ ബാങ്ക് പലിശ എടുത്തു കളയുമെന്ന് പാക്കിസ്താന്‍. ബാങ്കിടപാടുകള്‍ ശരിയത് നിയമപ്രകാരമാക്കാനാണ് നീക്കം.

Advertisment

publive-image

ഇസ്ലാമിക് ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് സമ്മേളനത്തില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്താന്‍ ഗവര്‍ണര്‍ ജമീല്‍ അഹമ്മദാണ് ഇക്കാര്യം അറിയിച്ചത്. സാമ്പത്തിക രംഗത്ത് കൂടുതല്‍ ഇസ്ലാമിക നിയമങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് കൂടിയാലോചനകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇസ്ലാമിക് ബാങ്കിങ് രംഗത്ത് ഒരു പതിറ്റാണ്ടില്‍ 24 ശതമാനം വര്‍ധനയുണ്ടായതായി ജമീല്‍ അഹമ്മദ് പറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനിടെയാണ് ബാങ്കിങ് സംവിധാനം മാറ്റിമറിക്കാനുള്ള പാക്കിസ്താന്റെ തീരുമാനം.

Advertisment