പുൽപ്പള്ളി: പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ വായ്പാ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ബാങ്ക് മുൻ പ്രസിഡന്റും സെക്രട്ടറിയും അറസ്റ്റിൽ.
കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.കെ. അബ്രഹാമിനെയും ബാങ്ക് മുൻ സെക്രട്ടറി കെ.ടി. രമാദേവിയെയുമാണ് പോലീസ് അറസ്റ്റു ചെയ്തതത്.
/sathyam/media/post_attachments/C2jRdra8advaXUuhxlQO.jpg)
പുൽപ്പള്ളി സ്വദേശിയായ കർഷകൻ രാജേന്ദ്രൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് നടപടി.
ചൊവ്വാഴ്ച രാത്രി ഒരു മണിയോടെ വീട്ടിൽനിന്നു കസ്റ്റഡിയിലെടുത്ത അബ്രഹാമിനെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ബത്തേരി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു.
പുൽപ്പള്ളി പോലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയാണ് അബ്രഹാമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബുധനാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത മുൻ സെക്രട്ടറി രമാദേവിയെ വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി സുൽത്താൻ ബത്തേരി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.