ഞങ്ങള്‍ക്കിടയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു, അവ ഞങ്ങളുടേത് മാത്രമാണ്, ഇപ്പോഴും രഘുവിനെ ഞാനും മകനും മിസ് ചെയ്യാറുണ്ട്, ഞങ്ങള്‍ക്കൊപ്പം അദ്ദേഹമുണ്ടെന്നാണ് വിശ്വാസം, സിനിമയെന്നാല്‍ ജീവശ്വാസമായിരുന്നു രഘുവിന്; അത്രയധികം സിനിമയെ രഘു സ്‌നേഹിച്ചിരുന്നെന്നും രോഹിണി 

author-image
neenu thodupuzha
New Update

ബാലതാരമായി വന്ന് നായികയായി മാറി അമ്മ റോളില്‍ ഇന്നും സിനിമയില്‍ മലയാളികളുടെ പ്രിയ നടിയായി സജീവമായി നില്‍ക്കുന്ന താരമാണ് രോഹിണി മൊല്ലെട്ടി. തിരക്കഥാകൃത്ത് ഗാനരചയിതാവ് എന്നീ നിലകളില്‍ തിളങ്ങി നില്‍ക്കുന്ന രോഹിണി തെലുങ്ക്, മലയാളം, തമിഴ് സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ഒരു അഭിമുഖത്തില്‍ അന്തരിച്ച നടന്‍ രഘുവരനായിരുന്നു രോഹിണിയുടെ ഭര്‍ത്താവ്.

Advertisment

publive-image

1996ലാണ് രഘുവരനും രോഹിണിയും വിവാഹിതരാകുന്നത്. ഇരുവരും പ്രണയത്തിലായിരുന്നു. എന്നാല്‍, 2004ല്‍ ദമ്പതികള്‍ വേര്‍പിരിഞ്ഞു. രഘുവിന്റെ മദ്യപാന ശീലമായിരുന്നു വേര്‍പിരിയലിന് കാരണമെന്നാണ് പൊതുവെ പറയുന്നത്. എന്നാല്‍, 2008ല്‍ രഘുവരന്‍ മരിച്ചപ്പോള്‍ ഭാര്യയുടെ സ്ഥാനത്ത് നിന്ന് എല്ലാ ചടങ്ങുകളും നിര്‍വഹിച്ചത് രോഹിണിയായിരുന്നു. ഒരു അഭിമുഖത്തില്‍ തങ്ങളുടെ ദാമ്പത്യ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ച് ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ രോഹിണി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്.

publive-image

''ഞങ്ങള്‍ക്കിടയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു. എനിക്ക് അദ്ദേഹത്തെക്കുറിച്ച് ഒരുപാട് കുറ്റങ്ങളും പറയാനുണ്ടാകും. പക്ഷെ, അതൊന്നും മൂന്നാമതൊരാളിലേക്ക് നീങ്ങില്ല. ഞങ്ങള്‍ക്കിടയിലെ പ്രശ്‌നം ഞങ്ങളുടേത് മാത്രമാണ്. ഇപ്പോഴും രഘുവിനെ ഞാനും മകനും മിസ് ചെയ്യാറുണ്ട്. ഞങ്ങള്‍ക്കൊപ്പം അദ്ദേഹമുണ്ടെന്നാണ് വിശ്വാസം. മകന്റെ ജനനം മുതല്‍ അവന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും സന്തോഷത്തോടെയാണ് അദ്ദേഹം കണ്ടിരുന്നത്. സ്‌കൂളില്‍ അവന്‍ തിരുക്കുരള്‍ പറയുന്നത് കണ്ട് അത്രയധികം സന്തോഷിച്ചിരുന്നു. ഇന്നുണ്ടായിരുന്നെങ്കില്‍ അവന്റെ പല കഴിവുകളും വളര്‍ച്ചയും കണ്ട് അത്രമേല്‍ അഭിമാനിച്ചേനെയെന്ന് തോന്നിയിട്ടുണ്ട്.ഒരു കാര്യത്തിന് വേണ്ടിയിറങ്ങിയാല്‍ അത് നേടാന്‍ അത്രയധികം പരിശ്രമിക്കുന്ന ആളാണ് രഘു. അതിന് ചുറ്റുമുള്ളവര്‍ എത്ര ബുദ്ധിമുട്ടുന്നു എന്നത് അദ്ദേഹത്തിന് വിഷയമല്ല. അതേ സ്വഭാവം മകനുമുണ്ട്. ഒരു സിനിമയില്‍ നെഗറ്റീവ് കഥാപാത്രമാണ് ചെയ്യുന്നത് എങ്കില്‍ അത് പ്രാക്ടീസ് ചെയ്തു തുടങ്ങുന്നത് വീട്ടില്‍ വച്ചായിരിക്കും.

publive-image

എന്തുകൊണ്ടാണ് രഘുവിന്റെ മകന്‍ അഭിനയത്തിലേക്ക് വരാത്തതെന്ന് പലരും ചോദിക്കാറുണ്ട്. സിനിമയെന്നാല്‍ രഘുവിന് ജീവശ്വാസമായിരുന്നു. സിനിമയാണ് എല്ലാം. അത്രയധികം സിനിമയെ സ്‌നേഹിച്ചിരുന്നു. അച്ഛനെ പോലെ ഋഷി ജീവശ്വാസം പോലെ കരുതുന്നത് മെഡിക്കല്‍ ഫീല്‍ഡാണ്. അതിന് ഞാന്‍ തടസം പറയില്ല. ഇതാണ് അവര്‍ക്കെല്ലാം ഞാന്‍ കൊടുക്കുന്ന മറുപടി'' -രോഹിണി പറയുന്നു.

Advertisment