വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെ സിനിമയിലെത്തി മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയാണ് സംയുക്ത വര്‍മ. പിന്നീട് നടിയെ തേടിയെത്തിയത് മികച്ച കഥാപാത്രങ്ങളായിരുന്നു. നടന്‍ ബിജു മേനോനുമായുള്ള പ്രണയ വിവാഹത്തിനു ശേഷം സിനിമയില്‍ നിന്ന് താരം വിട്ടു നില്‍ക്കുകയായിരുന്നു. സോമയാഗം വേദിയില്‍ വച്ച് താരം പറഞ്ഞ വാക്കുകള്‍ ഇങ്ങനെ...
''ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെയായിരുന്നു ഞങ്ങളുടെ വിവാഹം. വിവാഹം നേരത്തെയായെന്ന തോന്നലുകളൊന്നുമില്ലായിരുന്നു. കുടുംബകാര്യങ്ങളുമായി തിരക്കിലായതിനാല്‍ അഭിനയവും സിനിമയുമൊന്നും ചിന്തയില്‍ ഇല്ലായിരുന്നു. ഞാനിപ്പോള്‍ സെലിബ്രിറ്റിയൊന്നുമല്ല. സാധാരണക്കാരിയായ ഒരു വീട്ടമ്മയാണ്. സന്തോഷവതിയായ വീട്ടമ്മ. ഫങ്ഷനുകള്‍ക്ക് പോലും പോകാറില്ല. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു പരിപാടിയില്‍ പങ്കെടുക്കുന്നത്.
എല്ലാവരും എന്നെ ഇത്രയധികം സ്‌നേഹിക്കുന്നുണ്ടെന്ന് അറിയുമ്പോള്‍ അത് വലിയൊരു ഭാഗ്യമായി കരുതുന്നു. വാക്കുകള്‍കൊണ്ട് പറയാന്‍ പറ്റുന്ന ഫീലിങ്‌സല്ല. ഇങ്ങനെയൊരു യാഗത്തിന് പങ്കെടുക്കാന്‍ ഭാഗ്യം ലഭിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്. എന്റെ മാഷാണ് എന്നെ ഇതിലേക്ക് ക്ഷണിച്ചത്. ഇതേക്കുറിച്ചൊക്കെ കേട്ടിട്ടേയുള്ളൂ. ഇതിന്റെ പ്രാധാന്യത്തെക്കുറിച്ചൊക്കെ അറിഞ്ഞ് വരുന്നതേയുള്ളൂ'' - സംയുക്ത പറയുന്നു.
സംയ്ക്ത എന്നാണ് സിനിമയിലേക്ക് വരുന്നതെന്ന ചോദ്യം ഒത്തിരി കേട്ടിട്ടുണ്ട്. എന്നോട് ഇതേക്കുറിച്ച് ചോദിക്കുമ്പോള്‍ ചിലപ്പോഴൊക്കെ ഞാന്‍ മറുപടി കൊടുക്കില്ല. വേറൊന്നും കൊണ്ടല്ല. സിനിമയില്‍ അഭിനയിക്കുന്നില്ലെന്ന് തീരുമാനിച്ചത് സംയുക്തയാണ്. അപ്പോള്‍ തിരിച്ചുവരവിനെക്കുറിച്ച് സംസാരിക്കേണ്ടതും സംയുക്തയല്ലേ. മകന്‍ ജനിച്ച ശേഷം രണ്ടാളും ജോലിക്ക് പോകുന്നത് നടക്കുന്ന കാര്യമല്ലെന്നാണ് ഒരിക്കല്‍ ബിജു മേനോന്‍ സംയുക്തയുടെ സിനിമയിലേക്കുള്ള തിരിച്ചു വരവിനെക്കുറിച്ച് പറഞ്ഞത്.