New Update
കൊച്ചി: എറണാകുളത്ത് വീട്ടമ്മയെ തീ കൊളുത്തി മരിച്ചനിലയിൽ കണ്ടെത്തി. തിരുവാണിയൂർ വെട്ടിയ്ക്കൽ തെക്കേടത്ത് സരള(63)യാണ് വീട്ടുമുറ്റത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. മക്കളുമായി അകന്ന് ഇവർ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. കടബാധ്യതയാണ് മരണകാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.
Advertisment
തൊട്ടടുത്ത സ്വകാര്യ നഴ്സറി സ്കൂളിൽ ആയ ആയിരുന്ന സരള രാവിലെ സ്കൂളിൽ എത്താതിരുന്നതിനാൽ അന്വേഷിച്ചെത്തിയ സഹപ്രവർത്തകരാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കടബാധ്യതയാണ് മരണകാരണമെന്നാണ് നാട്ടുകാർ പറയുന്നത്. 9 ലക്ഷം രൂപയുടെ കടമാണ് ഇവർക്കുണ്ടായിരുന്നത്.
പഞ്ചാബ് നാഷണൽ ബാങ്ക് ഇതുമായി ബന്ധപ്പെട്ട് ഒരു നോട്ടീസ് ഇവരുടെ വീട്ടിൽ പതിച്ചിരുന്നു. ഇതിനു ശേഷം ഇവർ അസ്വസ്ഥതയിലായിരുന്നെന്നു നാട്ടുകാർ പറഞ്ഞു.