New Update
കൊച്ചി: ആറാട്ട് സിനിമയ്ക്ക് ശേഷം ഹിപ്പോ പ്രൈം നെറ്റ്‌വർക്ക് & മീഡിയ സ്കൂളിന്റെ ബാനറിൽ ശക്തി പ്രകാശ് നിർമിച്ച് നവാഗതനായ സെന്തിൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു.
Advertisment
പുതുമുഖങ്ങളെ മാത്രം അണിനിരത്തിയുള്ള ചിത്രത്തിന്റെ ഗ്രൂമിങ് സെക്ഷൻ കൊച്ചി ക്രൗൺ പ്ലാസയിൽ പുരോഗമിക്കുകയാണ്. ആക്ടിങ് വർക്ക് ഷോപ്പിൽ പങ്കെടുക്കുന്ന എല്ലാവർക്കും തന്നെ സിനിമയിൽ അവസരമുണ്ടാകുമെന്ന് ചിത്രത്തിന്റെ നിർമ്മാതാവും ഹിപ്പോ പ്രൈം നെറ്റ്‌വർക്ക് & മീഡിയ സ്കൂളിന്റെ മാനേജിങ് ഡയറക്ടറുമായ ശക്തി പ്രകാശ് പറഞ്ഞു.
പ്രമുഖരായ പല സംവിധായകർക്ക് ഒപ്പം പ്രവർത്തിച്ചു പരിചയവും നിരവധി പ്രോഗ്രാമുകളുടെ പ്രോഗ്രാം പ്രൊഡ്യൂസറുമായിരുന്നു സെന്തിൽ. അദ്ദേഹത്തിന്റെ ആദ്യത്തെ സ്വതന്ത്ര ചിത്രമാണിത്.