കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് അവധിക്കാല അത്‌ലറ്റിക്സ്, ബോക്സിങ് നീന്തൽ ക്യാമ്പ് സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം

author-image
neenu thodupuzha
Updated On
New Update

കോഴിക്കോട്: കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് വേനൽ അവധികാലത്ത് കാലത്ത് സംഘടിപ്പിച്ച അത്‌ലറ്റിക്സ്, ബോക്സിങ് നീന്തൽ ക്യാമ്പ് എന്നീ ക്യാമ്പുകളിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണ വിതരണോദ്ഘാടനം കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സരിത എ നിർവഹിച്ചു.

Advertisment

publive-image

ലോക കേരളസഭ അംഗമായ ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം പികെ കബീർ സലാല, ദേശീയ അത്‌ലറ്റിക് താരം അനസ് എന്നിവർ മുഖ്യ അതിഥികളായി.  അത്‌ലറ്റിക്സ് പരിശീലകൻ ഇബ്രാഹിം ചീനിക്ക, ബോക്സിങ് പരിശീലകൻ നിഖിൽ ഘോഷ്, നീന്തൽ പരിശീലിക ശിവാനി കെ, പുണ്യ കീർത്തി, കൃഷ്ണ കെ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

സിന്ധു പ്രദോഷ് കെ ചന്ദ്രൻ മാസ്റ്റർ, എം ജയപ്രകാശൻ, ടി.കെ. മീന, അബ്ദുള്ള അരിയിൽ ഷൈജു പറമ്പടം, പി അനിൽകുമാർ, സി മുരളീധരൻ, പിടി സുരേഷ്, ടി.വി. പ്രബിത കുമാരി എന്നിവർ ആശംസകൾ അർപ്പിച്ചു പ്രസംഗിച്ചു. എംകെ ലിനി അധ്യക്ഷത വഹിച്ച ചടങ്ങിൽ യുപി സോമനാഥൻ സ്വാഗതവും പി സുധീഷ് നന്ദിയും പറഞ്ഞു.

Advertisment