തമിഴ്‌നാട്ടില്‍നിന്നും കഞ്ചാവുമായി കേരളത്തിലെത്തിയ ദമ്പതികൾ ഉൾപ്പെടെ മൂന്നു പേർ പിടിയിൽ  

author-image
neenu thodupuzha
New Update

രാജകുമാരി: തമിഴ്‌നാട്ടില്‍നിന്നും കഞ്ചാവുമായി കേരളത്തിലെത്തിയ ദമ്പതികളെയും അത് വാങ്ങാനെത്തിയ യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തു.

Advertisment

publive-image

തമിഴ്‌നാട് ഉസിലംപെട്ടി സ്വദേശി കുമാര്‍ (33), ഇയാളുടെ ഭാര്യ രഞ്ജിത (27), ഇവരില്‍ നിന്നും കഞ്ചാവ് വാങ്ങാനെത്തിയ ബൈസണ്‍വാലി ടീകമ്പനി വിഷ്ണു ഭവനില്‍ വിഷ്ണു (22) എന്നിവരെയാണ് 1.870 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയത്.

കുമാര്‍, രഞ്ജിത എന്നിവര്‍ ഇരുചക്രവാഹനത്തില്‍ എസ്‌റ്റേറ്റ് പൂപ്പാറയിലെത്തി കഞ്ചാവ് വിഷ്ണുവിന് കൈമാറുന്നതിനിടെയാണ് പോലീസ് സംഘം സ്ഥലത്തെത്തി ഇവരെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ജില്ല പൊലീസ് മേധാവി വി.യു. കുര്യാക്കോസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശാന്തന്‍പാറ സി.ഐ മനോജ്കുമാര്‍, എസ്.ഐമാരായ ജിജി ജോണ്‍, വി.ടി. എബ്രഹാം, സി.പി.ഒമാരായ എം.ഡി. ഷിജു, അശ്വതി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Advertisment