New Update
പാലക്കാട്: നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ ഉരുണ്ടിറങ്ങി കടയിലേക്ക് ഇടിച്ചു കയറി. കൂറ്റനാട് സെന്ററിനടുത്ത് പട്ടാമ്പി പാതയിലുള്ള സ്വകാര്യ മാളിലുള്ള കടയിലേക്കാണ് ഓട്ടോറിക്ഷ ഇടിച്ചു കയറിയത്. ഇന്നലെ വൈകിട്ട് പാലക്കാട് ജില്ലയിലെ കൂറ്റനാടാണ് സംഭവം.
Advertisment
തണ്ണീർക്കോട് കരിമ്പ സ്വദേശി റസാഖിന്റെ നിർത്തിയിട്ട ഓട്ടോറിക്ഷയാണ് മുൻഭാഗത്തെ രണ്ട് ചില്ലുകളും തകർത്ത് കടയിലേക്ക് തള്ളിക്കയറിയത്.
ഓട്ടോറിക്ഷയുടെ ബ്രേക്കിന് പറ്റിയ തകരാറ് മൂലമാണ് നിർത്തിയിട്ട ഓട്ടോ താഴ്ഭാഗത്തുള്ള കടയിലേക്കിറങ്ങിയതെന്നാണ് ദൃകസാക്ഷികൾ പറയുന്നത്.