Advertisment

പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് കേസ്; ഇന്ന് കുറ്റപത്രം സമർപ്പിക്കും

author-image
neenu thodupuzha
Jun 02, 2023 02:13 IST

കൽപ്പറ്റ: പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ് കേസിൽ വിജിലൻസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും. തലശ്ശേരി കോടതിയിലാണ് വയനാട് വിജിലൻസ് ഡിവൈഎസ്പി സിബി തോമസ് കുറ്റപത്രം സമർപ്പിക്കുക.

publive-image

കെപിസിസി ജനറൽ സെക്രട്ടറിയും ബാങ്ക് മുൻ ഭരണ സമിതി പ്രസിഡൻ്റുമായ കെ.കെ. എബ്രഹാം ഉൾപ്പെടെ 10 പേരാണ് പ്രതി പട്ടികയിൽ. അന്വേഷണം തുടങ്ങി നാലുവർഷം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാതിരുന്നതിൽ വ്യാപക ആരോപണം ഉയർന്നിരുന്നു. വായ്പാ തട്ടിപ്പിനിരയായ രാജേന്ദ്രന്റെ  ആത്മഹത്യയെത്തുടർന്നുണ്ടായ പ്രതിഷേധമാണ് നടപടികൾ വേഗത്തിലാക്കിയത്.

Advertisment