New Update
കോട്ടയം: കാഞ്ഞിരപ്പള്ളി, എരുമേലി പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന മേഖലകളിൽ വീണ്ടും ഭൂമിക്കടിയിൽനിന്ന് മുഴക്കം കേട്ടതായി നാട്ടുകാർ. ചേനപ്പാടി, വിഴിക്കിത്തോട് മേഖലകളിൽ ഇന്ന് പുലർച്ചെ രണ്ടുതവണയാണ് മുഴക്കം കേട്ടത്. പുലർച്ച നാലരയോടെയാണുണ്ടായത് വൻ ശബ്ദത്തോടെയുള്ള മുഴക്കമാണെന്ന് നാട്ടുകാർ പറഞ്ഞു. അൽപ്പസമയത്തിനു ശേഷം വീണ്ടും മുഴക്കമുണ്ടായി.
Advertisment
പ്രദേശത്ത് കഴിഞ്ഞ തിങ്കളാഴ്ചയും മുഴക്കം അനുഭവപ്പെട്ടിരുന്നു. ഉണ്ടായെന്നും നാട്ടുകാർ പറഞ്ഞിരുന്നു. ചേനപ്പാടി, ലക്ഷംവീട് കോളനി, വിഴിക്കിത്തോട് കടവനാൽക്കടവ് ഭാഗം തുടങ്ങിയ ഇടങ്ങളിലാണ് മുഴക്കം കേട്ടത്. ചില വീടുകളിൽ പാത്രങ്ങൾ അനങ്ങിയെന്നും നാട്ടുകാർ പറഞ്ഞു.