തൊടുപുഴ: സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ യുവതിക്കു മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ ആളെ തൊടുപുഴ പോലീസ് അറസ്റ്റു ചെയ്തു. കുളമാവ് പോത്തുമറ്റം പണിക്കവീട്ടില്‍ വിജയകുമാറാ(ഉണ്ണി-45)ണ് പിടിയിലായത്.
ബുധനാഴ്ച വൈകുന്നേരം നാലോടെയാണ് തൊടുപുഴ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ ഇയാള്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയത്.
യുവതി ബഹളം വച്ചതോടെ സമീപത്തുണ്ടായിരുന്ന യാത്രക്കാരും ഓട്ടോതൊഴിലാളികളും ബസ് ജീവനക്കാരും ചേര്‍ന്ന് ഇയാളെ തടഞ്ഞുവയ്ക്കുകയായിരുന്നു. പിന്നീട് തൊടുപുഴ പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
ഇയാള്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നതായുള്ള സംശയത്തെത്തുടര്‍ന്ന് ഡി.വൈ.എസ്.പി എം.ആര്‍.മധുബാബുവിന്റെ നിര്‍ദേശപ്രകാരം കുളമാവ് എസ്.എച്ച്.ഒയുടെ നേതൃത്വത്തില്‍ പോലീസ് പ്രതിയുടെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും ലഹരി ഉത്പന്നങ്ങള്‍ കണ്ടെത്താനായില്ല. വര്‍ഷങ്ങളായി ഭാര്യയും മക്കളുമായി പിരിഞ്ഞുകഴിയുകയാണെന്നും ഇയാളെന്ന് പോലീസ് പറഞ്ഞു.