New Update
വാഗമണ്‍: വാഗമണ്ണില്‍ ഓഫ് റോഡ് ജീപ്പ് ഡ്രൈവര്‍മാരുടെ ഗുണ്ടായിസം. സഞ്ചാരികളുമായി വ്യൂ പോയിന്റിലെത്തിയ ഓട്ടോറിക്ഷാ ഡ്രൈവറെ ക്രൂരമായി മര്‍ദിച്ചു. വാഗമണ്‍ കോളനി ഭാഗത്ത് താമസിക്കുന്ന കാട്ടുപാടത്ത് മനോജി (39)നാണ് മര്‍ദനമേറ്റത്.
Advertisment
ഇയാളുടെ വലതുെകെക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കഴിഞ്ഞ 29നായിരുന്നു സംഭവം. കൈതപ്പതാല്‍ കങ്ങാണിക്കുഴി വ്യൂപോയിന്റില്‍ സഞ്ചാരികളുമായി എത്തിയ മനോജിനെ ഇവിടെ വച്ച് ജീപ്പ് ഡ്രൈവര്‍മാര്‍ ആക്രമിക്കുകയായിരുന്നു. മര്‍ദനത്തിനുശേഷം 700 രൂപയോളം സംഘം തട്ടിയെടുത്തതായും നോട്ട് കീറിയെറിഞ്ഞതായും ഇയാള്‍ പറഞ്ഞു.
മനോജ് പീരുമേട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ വാഗമണ്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.