New Update
പഴയങ്ങാടി: മോതിരം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ ആള്‍ ആഭരണങ്ങളുമായി കടന്നു കളഞ്ഞു.
Advertisment
കഴിഞ്ഞ മാസം 27ന് രാവിലെ 10.30നാണ് മോതിരം വാങ്ങാനെന്ന വ്യാജേന എത്തി ജ്വല്ലറി ജീവനക്കാരൻ കാണാതെ 47 ഗ്രാം വെള്ളി ആഭരണങ്ങളുമായി കടന്നുകളഞ്ഞത്. പയ്യന്നൂര്‍ കുന്നരു സ്വദേശി പി.കെ. പവിത്രന്റെ ഉടമസ്ഥതയിലുള്ള ഏഴോം മൂലയിലെ അക്ഷയ് ജ്വല്ലറിയിലാണ് സംഭവം.
ജ്വല്ലറിയിലെ ആഭരണങ്ങളുടെ സ്റ്റോക്ക് പരിശോധിക്കുമ്പോഴാണ് മൂന്ന് മോതിരത്തിന്റെ കുറവ് കണ്ടെത്തിയത്. തുടര്‍ന്ന് ജ്വല്ലറിയിലെ നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോഴാണ് മോതിരം വാങ്ങാനെത്തിയ ആള്‍ മോതിരങ്ങള്‍ ഒന്നൊന്നായി പാന്റ്‌സിന്റെ പോക്കറ്റില്‍ തിരുകി കയറ്റുന്നതായി ദൃശ്യത്തില്‍ കാണുന്നത്.