റിലയൻസ് ജിയോയ്ക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

author-image
neenu thodupuzha
New Update

ന്യൂഡൽഹി:  പ്രമുഖ ടെലികോം സേവനദാതാവായ റിലയൻസ് ജിയോ ഇൻഫോകോമ്മിനും ടാറ്റ കമ്മ്യൂണിക്കേഷൻസിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്.

Advertisment

എന്നാൽ, ആദായ നികുതി വകുപ്പിന്റെ നോട്ടീസിനെതിരെ റിലയൻസ് ജിയോയും ടാറ്റ കമ്മ്യൂണിക്കേഷനും അപ്പീൽ നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.

publive-image

ഇരു കമ്പനികളും നോട്ടീസിന് അപ്പീൽ നൽകിയതോടെ വിഷയം ഇപ്പോൾ ഇൻകം ടാക്സ് കമ്മിഷണറിന് (അപ്പീൽസ്) മുമ്പാണുള്ളത്. ആദായ നികുതി വകുപ്പിന്റെ പുതിയ നോട്ടീസിനെതിരെ, പുനർവിചാരണ ആവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടുണ്ടെന്ന് ടാറ്റ കമ്മ്യൂണിക്കേഷൻ പ്രതികരിച്ചു.

ആദായ നികുതി വകുപ്പിന്റെ മുംബൈ ഘടകമാണ് ഇന്റർകണക്ഷൻ യൂസേജ് ചാർജുമായി (IUC) ബന്ധപ്പെട്ട് ഇരു കമ്പനികളോടും വിശദീകരണം തേടിയിരിക്കുന്നത്. എന്നാൽ, റിലയൻസ് ജിയോ വിഷയത്തോട്  ഇതുവരെ പ്രതികരിച്ചിട്ടില്ല.

Advertisment