ഭണ്ഡാരത്തിൽ സൂക്ഷിച്ചത് ലക്ഷങ്ങൾ, കൊല്ലത്ത് ഭിക്ഷക്കാരന്റെ പണം മോഷ്ടിച്ച സെക്യൂരിറ്റി പിടിയിൽ;   പ്രതി പണം ഒളിപ്പിച്ചത്  വീട്ടിലെ കോഴിക്കൂട്ടിൽ 

author-image
neenu thodupuzha
New Update

കൊല്ലം: കരുനാഗപ്പള്ളിയിൽ ഭിക്ഷക്കാരന്റെ പണം മോഷ്ടിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ. ചവറ സ്വദേശി മണിലാലിനെയാണ് അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളിയിൽ ഭിക്ഷാടനം നടത്തിവന്ന സുകുമാരൻ നായർ എന്നയാളുടെ പണമാണ് ഒരു മാസം മുമ്പ്  നഷ്ടപ്പെട്ടത്.

Advertisment

publive-image

രാത്രിയിൽ പ്രദേശത്തുള്ള ഒരു ക്ഷേത്ര  മണ്ഡപത്തിലാണ് ഭിക്ഷക്കാരൻ  ഉറങ്ങിയിരുന്നത്. ക്ഷേത്രത്തിന് സമീപമുള്ള ജ്വല്ലറിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ഇദ്ദേഹവുമായി പരിചയത്തിലായി ഭണ്ഡാരത്തിലാണ് പണം സൂക്ഷിച്ചതെന്ന് മനസിലാക്കി  മോഷ്ടിക്കുകയായിരുന്നു.

പണം നഷ്ടപ്പെട്ടതറിഞ്ഞ് ക്ഷേത്ര ഉപദേശക സമിതി അംഗങ്ങൾ സുകുമാരൻ നായരെ പോലീസ് സ്റ്റേഷനിലെത്തിച്ചു പരാതി നൽകുകയായിരുന്നു.

മണിലാലിന്റെ വീട്ടിൽ പരിശോധന നടത്തിയ പോലീസ് കോഴിക്കൂട്ടിൽ ഒളിപ്പിച്ചുവച്ചിരുന്ന രണ്ടേകാൽ ലക്ഷം രൂപ കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Advertisment