ഇടുക്കി: ഓട്ടോറിക്ഷകളും ഇരുചക്ര വാഹനവും മോഷ്ടിച്ച കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുമളി രണ്ടാംമൈൽ സ്വദേശി മണികണ്ഠൻ, കുമളിയിലെ ആക്രി വ്യാപാരി തങ്കരാജ് എന്നിവരെയാണ് അറസ്‌റ്റ് ചെയ്തത്.
/sathyam/media/post_attachments/8GmJckRs0jnuKOcVIHPr.jpg)
2021ലാണ് കുമളിയിൽ നിന്ന് ഇരുചക്ര വാഹനവും കട്ടപ്പന കൈരളിപ്പടി, വള്ളക്കടവ് എന്നീ സ്ഥലങ്ങളിൽ നിന്നായി ഓട്ടോറിക്ഷകളും ഒന്നാം പ്രതി മണികണ്ഠൻ കടത്തിയത്. തുടർന്ന് ഒന്നര ലക്ഷം രൂപയോളം വിലവരുന്ന വാഹനങ്ങൾ 6000 രൂപ വീതം വാങ്ങി തങ്കരാജിന് വിൽക്കുകയായിരുന്നു.
മോഷണം പോയ ഓട്ടോറിക്ഷകളിൽ ഒന്നിന്‍റെ പിൻസീറ്റ് മറ്റൊരു ഓട്ടോയിൽ പിടിപ്പിച്ചിരിക്കുന്ന രഹസ്യവിവരം കട്ടപ്പന ഡിവൈഎസ്പിക്ക് ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.
മുഖ്യപ്രതി മണികണ്ഠൻ ഓട്ടോറിക്ഷകൾ മറ്റ് ആക്രി കടകളിൽ വിൽക്കാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതിനാലാണ് തങ്കരാജിന് വിറ്റത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് ഡിവൈഎസ്പി വിഎ നിഷാദ് മോൻ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us