Advertisment

നാളെയുടെ നല്ല ഭൂമിക്കായി കൈകോർക്കാം...

author-image
neenu thodupuzha
New Update

ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിന (World environment day 2023)മാണ്. ലോകമെമ്പാടും ആളുകൾ അന്ന് പരിസ്ഥിതി ദിനം ആഘോഷിക്കുന്നു. എന്നാൽ, ഈ ദിനത്തിന് അത്രകണ്ട് പ്രാധാന്യമുണ്ടോ? നാം കരുതുന്നതിലും പ്രാധാന്യമുണ്ട് ഈ ദിനത്തിന്.

Advertisment

അത് വെറും മരങ്ങൾ നട്ടുപോകുന്നതിലോ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലുന്നതിലോ തുടങ്ങി അവസാനിക്കുന്നതിലല്ല. പകരം, ഈ ഭൂമിയാകെ തന്നെയും അനുഭവിച്ച് പോരുന്ന പാരിസ്ഥിതികപ്രതിസന്ധികളെ അഭിമുഖീകരിക്കുകയും അത് പരിഹരിക്കാനുള്ള വഴി കാണുകയും ചെയ്യുക എന്നതിലാണ്.

ലോകത്താകെയും ചൂട് കൂടുകയാണ്. ജലവും വായുവും മലിനമാവുകയാണ്, കാട്ടുതീ വർധിക്കുന്നു, മഞ്ഞുരുകുന്നു.

publive-image

നമ്മുടെ ഭൂമി ഇന്ന് മൂന്നുതരത്തിലുള്ള വലിയ പാരിസ്ഥിതിക പ്രതിസന്ധികളാണ് അനുഭവിക്കുന്നത്.

1. ആളുകൾക്കും പ്രകൃതിക്കും സഹിക്കാനാവാത്ത വിധം ചൂടുകൂടുന്ന അവസ്ഥ.

2. ആവാസവ്യവസ്ഥ നശിക്കുന്ന അവസ്ഥ. ഏതാണ്ട് ഒരു ദശലക്ഷത്തോളം ജീവിവർ​ഗ്ഗങ്ങൾ  വംശനാശ ഭീഷണിയിലാണ്.

3. മലിനീകരണം കൂടുന്നു.  ഭൂമിയും വായുവും വെള്ളവും മലിനമാണ്.

നമ്മുടെ എക്കോണമിയേയും സമൂഹത്തേയും കൂടുതൽ പരിസ്ഥിതിസൗഹാർദ്ദപരവും പ്രകൃതിയോട് ഇണങ്ങിച്ചേരുന്നതും ആക്കി മാറ്റുക എന്നതാണ് ഇതിനു പരിഹാരം.

യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോ​ഗ്രാമി(UNEP) -ന്റെ നേതൃത്വത്തിൽ 1973 മുതൽ എല്ലാവർഷവും ലോകമെമ്പാടും ജനങ്ങൾ ജൂൺ അഞ്ചിന് ലോകപരിസ്ഥിതി ദിനം ആഘോഷിക്കുന്നുണ്ട്.

1972 -ൽ സ്റ്റോക്ക്‌ഹോമിൽ നടന്ന 'ഹ്യുമൻ എൻവയോൺമെന്റ്' സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ പ്രഥമ സമ്മേളനത്തിന്റെ മുദ്രാവാക്യം 'ഒരേ ഒരു ഭൂമി' എന്നതായിരുന്നു. ഇത് സുസ്ഥിര വികസനത്തെ ആഗോള അജണ്ടയിൽ ഉൾപ്പെടുത്തുകയും ലോക പരിസ്ഥിതി ദിനം സ്ഥാപിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു.

Advertisment