Advertisment

പ്രകൃതിക്ക് വേണം കരുതൽ...

author-image
neenu thodupuzha
New Update

പ്രകൃതിസംരക്ഷണത്തിന് ഇപ്പോൾ തന്നെ സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് വി​ദഗ്ധ അഭിപ്രായം. ഈ നൂറ്റാണ്ടിലെ ആഗോളതാപനം 1.5 ഡിഗ്രി സെൽഷ്യസിൽ താഴെ നിലനിർത്തണമെങ്കിൽ, 2030 -ഓടെ വാർഷിക ഹരിതഗൃഹ വാതക ഉദ്‌വമനം പകുതിയായി കുറയ്ക്കണം. 2040-ഓടെ വായുമലിനീകരണം 50 ശതമാനം വർധിക്കുകയും നമ്മുടെ ജലാശയങ്ങളിലേക്ക് ഒഴുകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഏകദേശം മൂന്നിരട്ടിയാകുമെന്നാണ് വിലയിരുത്തൽ.

Advertisment

publive-image

ഇതിന് എന്തെങ്കിലും തരത്തിൽ പരിഹാരം കണ്ടേ തീരൂ എന്നതാണ് പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നത്. അതിന് ചെയ്യാനാവുന്നത് പ്രകൃതിയുമായി ചേർന്നുകൊണ്ട് സുസ്ഥിരജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്.

മാത്രമല്ല, ഭൂമി ഇന്ന് നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള അടിയന്തിരനടപടി എടുക്കേണ്ടതുമുണ്ട്. അതിനുള്ള ചർച്ചകളും പ്രവർത്തനങ്ങളും ലോകമെമ്പാടും നടക്കുന്നുണ്ട്. എന്നാൽ, ലോകനേതാക്കളാരും തന്നെ ഈ വിഷയത്തിന് വേണ്ടത്ര പ്രാധാന്യം നൽകുന്നില്ലെന്ന് പരിസ്ഥിതി പ്രവർത്തകും വിദ​ഗ്‍ദ്ധരും വിമർശനവും ഉന്നയിക്കുന്നുണ്ട്.

ഏതായാലും, ഈ ലോകമാകെ തന്നെയും പാരിസ്ഥിതിക പ്രതിസന്ധികൾ നേരിടുന്ന കാലത്ത് പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യവും സന്ദേശവും വലുതാണ്.

Advertisment