ഞങ്ങള്‍ എല്ലാവരും ഒരു ഗള്‍ഫ് ഷോയ്ക്ക് പോയി, അവിടെയെത്തിയപ്പോള്‍ സ്‌പോണ്‍സര്‍ ഒരു നിബന്ധന വച്ചു, അതു  ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും വലിയ സങ്കടമായി, പിറ്റേ ദിവസം ബിന്ദു പണിക്കര്‍ എന്നെ കാണുമ്പോള്‍ ഒന്ന് നോക്കും, ഞാന്‍ നോക്കുമ്പോള്‍ ഒരു വെപ്രാളം,  നിങ്ങള്‍ ഉദ്ദേശിച്ചയാള്‍ ഞാനല്ല, അത് വേറെ ആരോ ആണ് എന്നൊക്കെ വന്ന് പറഞ്ഞു; ഗൾഫ് ഷോ അനുഭവങ്ങൾ പങ്കുവച്ച് മുകേഷ്

author-image
neenu thodupuzha
New Update

തന്റെ സിനിമാ അനുഭവങ്ങള്‍ വളരെ രസകരമായി പങ്കുവയ്ക്കുന്നയൊരാളാണ് മുകേഷ്. മുകേഷ് സ്പീക് എന്ന താരത്തിന്റെ യൂട്യൂബ് ചാനലിനും  ഫോളോവേഴ്‌സ് ഒരുപാടാണ്. പണ്ട് ഒരു ഗള്‍ഫ് ഷോയ്ക്ക് സ്‌പോണ്‍സറെ പറ്റിച്ച് പറദ്ദയിട്ട് മുങ്ങിയ ഒരു നടിയെ കുറിച്ചാണ് പുതിയ വീഡിയോയില്‍ മുകേഷ് സംസാരിക്കുന്നത്. മുകേഷ് പറയുന്നതിങ്ങനെ...

Advertisment

publive-image

''അന്നത്തെ കാലത്ത് ഗള്‍ഫില്‍ വലിയ വലിയ ഷോകള്‍ നടത്തും. സിനിമാ താരങ്ങളെ കാണാന്‍ വേണ്ടി മാത്രം ഷോകള്‍ക്ക് ടിക്കറ്റ് എടുത്ത് കയറുന്ന ആളുകളുണ്ടായിരുന്നു. അങ്ങനെ ഒരു കൊല്ലം ഞങ്ങള്‍ എല്ലാവരും ഒരു ഗള്‍ഫ് ഷോയ്ക്ക് പോയി. ബിന്ദു പണിക്കരുമുണ്ടായിരുന്നു. അവിടെയെത്തിയപ്പോള്‍ സ്‌പോണ്‍സര്‍ ഒരു നിബന്ധന വച്ചു, ആരും ഷോ കഴിയുന്നത് വരെ തനിയെ പുറത്ത് പോകാന്‍ പാടില്ലെന്ന്.

publive-image

താരങ്ങളെ കാണാന്‍ വേണ്ടി മാത്രം വരുന്നവര്‍ പുറത്തുവച്ച് നിങ്ങളെ കണ്ടാല്‍ പിന്നെ ഷോയ്ക്ക് വരാതെയാകും. നിങ്ങള്‍ പുറത്ത് നിന്ന് അവര്‍ക്കൊപ്പം ഫോട്ടോസ് ഒക്കെ എടുക്കും. അത് ഷോയുടെ മാര്‍ക്കറ്റ് ഇടിക്കും.

അതുകൊണ്ട് നിങ്ങള്‍ക്ക് എവിടെ പോകണമെങ്കിലും എന്റെ വണ്ടിയില്‍ പോയിട്ട് നമുക്ക് വരാം. അത് ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും വലിയ സങ്കടമായി. ഗള്‍ഫിലുള്ള ചില സുഹൃത്തുക്കളെയും ബന്ധുക്കളെയും എല്ലാം വരുന്നത് വിളിച്ച് പറഞ്ഞിരുന്നു. അവരുടെ വീട്ടിലേക്ക് പോകാമെന്ന ആഗ്രഹം പോയല്ലോ എന്ന സങ്കടത്തിലായി എല്ലാവരും.

publive-image

മൂന്ന് ദിവസത്തെ പ്രോഗ്രാമായിരുന്നു. ആദ്യത്തെ ദിവസം കഴിഞ്ഞു. രണ്ടാമത്തെ ദിവസം ഞാനും രാജീവ് കുമാറും റിസപ്ഷന്റെ അടുത്ത് നില്‍ക്കുകയാണ്. റിസപ്ഷന്റെ നേരെയാണ് ലിഫ്റ്റ്. പെട്ടന്ന് ലിഫ്റ്റ് ഇറങ്ങി ഒരു പര്‍ദ്ദയിട്ട സ്ത്രീ വന്നു.

ഞങ്ങളെ കണ്ടതും അവര്‍ക്കൊരു പരുങ്ങല്‍. തിരിച്ച് മുകളിലേക്ക് പോകണോ പുറത്തേക്ക് പോകണോയെന്ന് അറിയാത്ത പോലെ. പിന്നീട് പെട്ടന്ന് ഒന്നും നോക്കാതെ അങ്ങ് ഇറങ്ങിപ്പോയി. പക്ഷെ അത് ബിന്ദു പണിക്കരാണെന്ന് എനിക്ക് മനസിലായി. അക്കാര്യം ഞാന്‍ രാജീവ് കുമാറിനോട് പറഞ്ഞു.

publive-image

ബിന്ദു പണിക്കരുടെ ഏറ്റവും അടുത്ത ചില റിലേറ്റീവ്‌സ് ഇവിടെയുണ്ട്. അവരാകും അവര്‍ക്ക് പര്‍ദ്ദ എത്തിച്ചു കൊടുത്തത്. നമ്മളെ കണ്ടതും പരുങ്ങിയതായിരിക്കുമെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ അത് കേട്ടതും രാജീവ് കുമാര്‍ എന്നോട് അപേക്ഷിച്ചു, ദയവ് ചെയ്ത് നിങ്ങള്‍ ഇത് അവരോട് ചോദിക്കരുത്.

നമ്മള്‍ ഇക്കാര്യം അറിഞ്ഞതായി അവര്‍ അറിയുകയോ അതവര്‍ക്കൊരു മോശമായി തോന്നി പരിപാടി കാന്‍സല്‍ ചെയ്ത് പോകുകയോ ചെയ്താല്‍ നഷ്ടമാകുമെന്ന പേടിയായിരുന്നു അദ്ദേഹത്തിന്. പിറ്റേ ദിവസം ബിന്ദു പണിക്കര്‍ എന്നെ കാണുമ്പോള്‍ ഒന്ന് നോക്കും, ഞാന്‍ നോക്കുമ്പോള്‍ ഒരു വെപ്രാളം. നിങ്ങള്‍ ഉദ്ദേശിച്ചയാള്‍ ഞാനല്ല. അത് വേറെ ആരോ ആണ് എന്നൊക്കെ വന്ന് പറഞ്ഞു.

publive-image

ഞാനും രാജീവ് കുമാറും ഏതാളുടെ കാര്യമാണ് നിങ്ങള്‍ ചോദിക്കുന്നത്. ഒന്നും മനസ്സിലാകുന്നില്ലല്ലോ എന്നൊക്കെ തിരിച്ച് പറഞ്ഞു. പക്ഷെ പിന്നീടുള്ള ബിന്ദു പണിക്കറുടെ ഓരോ പരുങ്ങലും എനിക്ക് രസകരമായി തോന്നി. ആ ഷോ കഴിയുന്നത് വരെ ഞാനവരെ കളിപ്പിച്ചു.

പക്ഷെ, ഇന്നുവരെ ആ പര്‍ദ്ദയിട്ട സ്ത്രീ ബിന്ദു പണിക്കരാണെന്ന് ഞങ്ങള്‍ക്ക് മനസിലായ കാര്യം അവര്‍ക്ക് അറിയില്ല. ഇപ്പോഴാണ് ആ രഹസ്യം പുറത്താകുന്നത്'' -മുകേഷ് പറഞ്ഞു

Advertisment