New Update
ആലപ്പുഴ: വൃദ്ധ മാതാവിനെ മര്‍ദ്ദിച്ച മിലിറ്ററി ഉദ്യോഗസ്ഥനായ മകന്‍ അറസ്റ്റില്‍. കരിയിലകുളങ്ങര പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ശാരദാമ്മയെ മര്‍ദ്ദിച്ച മിലിറ്ററി ഉദ്യോഗസ്ഥനായ സുബോധാണ് ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ളതെന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു.
Advertisment
അമ്മയെ മകന്‍ അസഭ്യ വാക്കുകള്‍ പറഞ്ഞ് ദേഹോപദ്രവം ഏല്‍പ്പിക്കുകയും താഴെ വീണ ശാരദാമ്മയെ കാലുകൊണ്ട് തൊഴിച്ച് തലമുടി കുത്തിന് പിടിച്ച് കറക്കി നിലത്തടിച്ചു. തല തറയില്‍ അടിച്ച് അമ്മക്ക് മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ടായിരുന്നു. കൈ കൊണ്ട് മുഖത്തടിച്ചതിനാല്‍ ഇരുകണ്ണുകള്‍ക്കും താഴെ നീര്‍ക്കോളും കരിവാളിപ്പുമുണ്ടായി. അമ്മയെ മര്‍ദ്ദിക്കുന്ന രംഗങ്ങള്‍ ദൃശ്യമാധ്യമങ്ങളില്‍ കണ്ട കമ്മീഷന്‍ അംഗം വി.കെ. ബീനാകുമാരി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.