New Update
തിരുവനന്തപുരം: കഞ്ചാവ് ലഹരിയില്‍ ലഹരി മൂത്ത് അയല്‍വാസിയുടെ വീട് അടിച്ചു തകര്‍ത്തു. കാട്ടാക്കട തൂവല്ലൂര്‍ക്കോണത്ത് മണികണ്ഠനാണ് കഞ്ചാവ് ഉപയോഗിച്ചെത്തി അയല്‍വാസി അനില്‍കുമാറിന്റെ വീടിന് നേരെ ആക്രമണം നടത്തിയത്.
Advertisment
വെള്ളിയാഴ്ച സന്ധ്യക്കാണ് സംഭവം. തൂവല്ലൂര്‍ക്കോണം ശ്രീഭദ്രയില്‍ അനില്‍കുമാറിന്റെ വീടിന് നേര്‍ക്കാണ് മണികണ്ഠന്‍ കല്ലുകള്‍ എറിഞ്ഞ് അക്രമം നടത്തിയത്. ഇയാൾക്കെതിരെ പ്രദേശവാസികൾ നേരത്തെയും പരാതി പറഞ്ഞിരുന്നു.
ആക്രമണത്തിനിടെ നാട്ടുകാര്‍ കൂടിയതോടെ സ്ഥലത്ത് നിന്ന് ഓടിയ മണികണ്ഠന് നിലത്തു വീണ് പരിക്കേറ്റു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് ഇയാളെ പോലീസും അഗ്നിരക്ഷാ സേനയും എത്തി കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റി.