New Update
ഇടുക്കി: രാത്രിയിൽ വീടിനുള്ളിൽ വിശ്രമിക്കവേ ആസിഡ് ആക്രമണത്തിൽ വയോധികന് കണ്ണിന് പരുക്ക്. കണ്ണിന് പരിക്കേറ്റ വയോധികന്‍ കോട്ടയത്തെ ആശുപത്രിയില്‍ ചികിത്സ തേടി.
Advertisment
ആക്രമണം നടത്തിയത് ആരെന്ന് അറിയില്ലെന്ന് വയോധികൻ. അടിമാലി പൊന്മുടി മരക്കാനത്താണ് സംഭവം. കണ്ണിന് പരിക്കേറ്റ വയോധികനെ ആദ്യം അടിമാലി താലൂക്കാശുപത്രിയിലും പിന്നീട് കോട്ടയത്തെ ആശുപത്രിയിലേക്കും മാറ്റി.
ചികിത്സയില്‍ കഴിയുന്ന വയോധികന്റെ മൊഴി രേഖപ്പെടുത്തിയാല്‍ മാത്രമെ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരൂവെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രിയില്‍ വയോധികനും ഭാര്യയും വീട്ടിലുണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം. വയോധികന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം നടപടികൾ സ്വീകരിക്കുമെന്ന് വെള്ളത്തൂവല്‍ പോലീസ് അറിയിച്ചു.