കൊച്ചി: വാഹനാപകടത്തില്‍ മരിച്ച കൊല്ലം സുധിയുടെ ഓർമയിൽ ഉല്ലാസ് പന്തളം. " ഞെട്ടിക്കുന്ന മരണ വാർത്ത കേട്ടാണ് ഇന്ന് ഉറക്കത്തിൽ നിന്നും എഴുന്നേറ്റത്. ഒന്നും പറയാൻ കഴിയാത്ത അവസ്ഥയിലാണ്. ജൂണ്‍ ഒന്നിന് ഒരു ഷൂട്ടിംഗിനായി ഞങ്ങള്‍ ഒന്നിച്ചുണ്ടായിരുന്നു.
സുധിയും സംഘവും പങ്കെടുത്ത പരിപാടിയില്‍ ഞാനും പങ്കെടുക്കേണ്ടതായിരുന്നു. ഡേറ്റിന്റെ പ്രശ്നം വന്നതുകൊണ്ട് ഒഴിവായതാണ്. കൊറോണയ്ക്ക് ശേഷം ഞങ്ങൾ ഒരുമിച്ച് ധാരാളം പ്രോഗ്രാമുകൾ ചെയ്തിരുന്നു. അവന്റെ കുഞ്ഞുങ്ങളെ ഓർത്ത് സങ്കടം വരുന്നു" ഒരു ചാനലിന് നല്‍കിയ അനുശോചനത്തില്‍ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഷൂട്ടില്‍ ഒന്നിച്ച് കൂടിയപ്പോള്‍ എന്‍റെ ജന്മദിനമായിരുന്നു. അന്ന് ഞങ്ങള്‍ ഒന്നിച്ച് ആഘോഷിച്ചു. ആ സമയത്ത് വീട് വയ്ക്കാൻ സാധിക്കാത്തതിന്റെ സങ്കടം പറഞ്ഞ് സുധി കരഞ്ഞു. പരിപാടികള്‍ ധാരാളം വരുന്നുണ്ടെന്നും ഹോം ലോണ്‍ എടുക്കാമെന്നും എല്ലാം ശരിയാകുമെന്നും ബിനു അടിമാലിയും ഞാനും അന്നു സുധിയെ ആശ്വസിപ്പിച്ചെന്നും ഉല്ലാസ് പറഞ്ഞു.