New Update
ആലപ്പുഴ: ആലപ്പുഴ ശവക്കോട്ടപ്പാലത്തിനു സമീപം സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് വീട്ടമ്മ മരിച്ചു.
Advertisment
വഴിച്ചേരി ജംഗ്ഷന് സമീപം പാണാവള്ളി പുരയിടം വീട്ടിൽ ഓട്ടോറിക്ഷാ ഡ്രൈവർ നജീബിന്റെ ഭാര്യ സഫിയത്താ(41) ആണു മരിച്ചത്. റോഡിൽ തലയടിച്ചു വീണ സഫിയത്തിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സ്കൂട്ടർ ഓടിച്ചിരുന്ന മകൾ അൻസന(20)യെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറാട്ടുവഴിയിലെ കടയിൽ പോയി തിരികെ വീട്ടിലേക്കു മടങ്ങുകയായിരുന്നു ഇരുവരും.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ഏഴരയോടെ ശവകോട്ടപ്പാല ത്തിന് സമീപമുള്ള വൈദ്യുതിഭവനു മുന്നിലായിരുന്നു അപകടം. റോഡിൽ സിമന്റ് കട്ടകൾ ഇളകിക്കിടക്കുന്ന നിലയിലാണ്.
ഈ ഭാഗത്ത് വെളിച്ചവുമില്ലായിരുന്നു. പെട്ടെന്ന് ബ്രേക് ചെയ്തപ്പോൾ സിമന്‍റ് കട്ടകളിൽ കയറി സ്കൂട്ടർ മറിയുകയായിരുന്നു. സഫിയത്തിന്റെ ഇളയ മകൾ: ആൽഫിയ.