കൂവപ്പടി: മഹിളാ ഐക്യവേദി കൊരുമ്പശ്ശേരിയില്‍ സംഘടിപ്പിച്ച കൗമാരക്കാര്‍ക്കായുള്ള ഉണര്‍വ്വും നിനവും പരിപാടി ശ്രദ്ധേയമായി.
പലവിധപ്രലോഭനങ്ങളില്‍ വഴിതെറ്റുന്ന ഹിന്ദുസമാജത്തിലെ കുട്ടികള്‍ക്ക് ജീവിതത്തിന് പുതിയ ദിശാബോധം നല്‍കി സാമൂഹിക ജീവിതത്തിന്‍റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാന്‍ ഇത്തരം പരിപാടികളിലൂടെ കഴിയുമെന്ന് ഉദ്ഘാടനസമ്മേളനത്തില്‍ മഹിള ഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷ ഡോ. വിജയകുമാരി മോഹന്‍ പറഞ്ഞു. കൂവപ്പടി ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍ സന്ധ്യ രാജേഷ് അധ്യക്ഷത വഹിച്ചു.
മഹിള ഐക്യവേദി താലൂക്ക് അദ്ധ്യക്ഷ ഷൈബ ബിജു ആമുഖ പ്രഭാഷണം നടത്തി. എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറിയും കണ്‍സള്‍ട്ടന്‍റ് സൈക്കോളജിസ്റ്റുമായ സൗമ്യ ബിനു നയിച്ച ബോധവത്കരണ ക്ലാസ്സില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു. പ്രദേശത്തെ കുട്ടികളില്‍ എസ്.എസ്. എല്‍.സി, പ്ലസ്-ടു പരീക്ഷകളില്‍ മികച്ച വിജയ നേടിയവര്‍ക്ക് ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍ ശശികല രമേശ് അവാര്‍ഡുകള്‍ വിതരണം ചെയ്തു.
സിനി സുബ്രഹ്മണ്യന്‍, ഹിന്ദു ഐക്യവേദി താലൂക്ക് സംഘടന സെക്രട്ടറി വി.പി. ശ്രീനിവാസന്‍, താലൂക്ക് സംയോജകന്‍ സി.ജി. സുദര്‍ശനന്‍, കെ. ബി. സുധാകരന്‍, ഗിരിഷ് നെടുമ്പുറത്ത് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.