New Update
കല്‍പ്പറ്റ: മാരകമയക്കുമരുന്നായ എം.എഡി.എം.എയുമായി യുവാവിനെ പിടികൂടി. കമ്പളക്കാട് സ്വദേശിയായ മുണ്ടോളന്‍ വീട്ടില്‍ അര്‍ഷല്‍ അമീനാ(26) ണ് പിടിയിലായത്.
Advertisment
മയക്കുമരുന്ന് ആവശ്യക്കാര്‍ക്ക് തൂക്കി നല്‍കുന്നതിനുള്ള ത്രാസ് ഉൾപ്പെടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ കൈവശത്തില്‍ നിന്നും 0.280 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.
യുവാവിനെതിരെ എന്‍.ഡി.പി.എസ്. ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിക്ക് മയക്കുമരുന്ന് എവിടെ നിന്ന് കിട്ടുന്നുവെന്നതടക്കമുള്ള കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്.