New Update
തൃശൂര്‍: അടിയന്തരാവസ്ഥയില്‍ മതിലകം പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിന്റെ കമാന്‍ഡറായിരുന്ന നക്‌സലൈറ്റ് നേതാവ് എം.കെ. നാരായണന്‍ (74) വാഹനാപകടത്തില്‍ മരിച്ചു. ഇന്ന് രാവിലെ 7.30ന് കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം ക്ഷേത്രത്തിന് മുന്നിലായിരുന്നു അപകടം.
Advertisment
ലോട്ടറി കച്ചവടം നടത്തിയിരുന്ന നാരായണന്റെ ദേഹത്തേക്ക് റോഡരികില്‍ പാര്‍ക്ക് ചെയ്ത പിക്ക് അപ്പ് പിന്നിലേക്ക് നിരങ്ങിയിറങ്ങി ഇടിക്കുകയായിരുന്നു.
പിക്ക് അപ്പ് ഡ്രൈവര്‍ റോഡരികില്‍ വാഹനമിട്ട് ക്ഷേത്രത്തില്‍ തോഴാന്‍ പോയതായിരുന്നു. കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം മണത്തല പരേതരായ കണ്ടപ്പന്റെയും പൊന്നിയുടെയും മകനാണ്.