ഗൂഗിളില്‍ മൂന്ന് മാസത്തെ ഗവേഷണം, ക്രൈം സീരിസുകളും ക്രൈം ത്രില്ലര്‍ സിനിമകളും നോവലുകളും  പ്രചോദനമായി, കൊല ചെയ്യാനുള്ള അടങ്ങാത്ത ആഗ്രഹം;  മധ്യവയസ്‌കയെ കൊന്ന്  മൃതശരീരം കഷ്ണങ്ങളാക്കി യുവതി

author-image
neenu thodupuzha
New Update

സോൾ: ദക്ഷിണ കൊറിയയിൽ ജങ് യൂ ജങ് (23) എന്ന യുവതി യാതൊരു പ്രകോപനവുമില്ലാതെ മധ്യവയസ്കയെ കുത്തി കൊലപ്പെടുത്തി  ശരീരം കഷ്ണങ്ങളാക്കി.

Advertisment

ടെലിവിഷന്‍ ക്രൈം സീരിസുകളും ക്രൈം ത്രില്ലര്‍ സിനിമകളും നോവലുകളും  കണ്ടും വായിച്ചും ഹരം പിടിച്ച്  കൊലപാതകം ചെയ്യാനും അത് മറവുചെയ്യാനുമുള്ള കൗതുകമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് യുവതിയുടെ മൊഴി.

publive-image

മാസങ്ങളോളമാണ് കൊപാതകം ചെയ്യാൻ പെൺകുട്ടി ഗവേഷണം നടത്തിയത്. ശരീരം മറവ് ചെയ്യുന്നതെങ്ങനെയെന്ന് മൂന്ന് മാസമായി യുവതി ഗൂഗിളില്‍ തിരഞ്ഞു. വായനശാലകളില്‍ നിന്ന് ഇക്കാലയളവില്‍ യുവതി നിരവധി ക്രൈം ത്രില്ലറുകള്‍ എടുത്ത് വായിച്ചു. ക്രൈം സീരിസുകള്‍ ആവര്‍ത്തിച്ച് കണ്ടു.

അധ്യാപകിയാണെന്ന്  പരിചയപ്പെടുത്തിയാണ് ജങ് ഇരയായ മധ്യവയസ്‌കയുമായി ബന്ധം സ്ഥാപിച്ചത്. കുട്ടിയുടെ ട്യൂഷൻ കാര്യങ്ങള്‍ സംസാരിക്കാനെന്ന പേരില്‍ ഇവരുടെ അടുത്തെത്തുകയും കത്തി ഉപയോഗിച്ച് നിരവധി തവണ കുത്തുകയായിരുന്നു.

തുടർന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു. ഇരയുടെ രക്തക്കറയുള്ള വസ്ത്രങ്ങളാണ് ജങ് യൂ ജങ് പിടിക്കപ്പെടാൻ കാരണമായത്.

Advertisment