New Update
ബംഗളുരു: ബംഗളുരു-മൈസുരു എക്സ്പ്രസ് വേയിലെ ടോൾ ഗേറ്റ് ജീവനക്കാരനെ കാർ യാത്രികർ തല്ലിക്കൊന്നു. രാമനഗര ജില്ലയിലെ കാരെക്കല്‍ പവൻ കുമാർ നായക് (26) എന്നയാളാണ് കൊല്ലപ്പെട്ടത്. മൈസുരുവിലേക്കുള്ള പാതയിലെ ശേഷഗിരിഹള്ളി ടോള്‍ പ്ലാസയിലാണ് പവന്‍ ജോലി ചെയ്തിരുന്നത്.
Advertisment
ഞായറാഴ്ച രാത്രി 10ന് വാഹനം കടത്തി വിടുന്നതുമായി ബന്ധപ്പെട്ട് കാർ യാത്രക്കാരും പവനും തമ്മിൽ തർക്കമുണ്ടായിരുന്നു. പവനും സുഹൃത്ത് മഞ്ജുനാഥയും ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നത് വരെ കാത്തുനിന്ന ഇവർ ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ച് യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു.