New Update
കൽപ്പറ്റ: മൂന്ന് ആഴ്ചയിലധികമായി പൊട്ടക്കിണറ്റിൽ അകപ്പെട്ട നായ്ക്കുട്ടിക്ക് പുതുജീവൻ നൽകി വിദ്യാർഥിനി. പടിഞ്ഞാറത്തറ കോട്ടത്തറ ഹൈസ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയും ഐക്കാരൻ ആലിയുടെയും ആമിനയുടെയും മകളുമായ അൻസിലയാണ് കിണറ്റിലിറങ്ങി നായ്ക്കുട്ടിയെ രക്ഷിച്ചത്.
Advertisment
മൂന്നാഴ്ചയായി പെൺകുട്ടി കൊട്ടയിൽ കയറുകെട്ടിയിറക്കി വെള്ളവും ഭക്ഷണവും നൽകുന്നുണ്ടായിരുന്നു. ഇതിനിടെ ഓരോ ദിവസവും പട്ടിക്കുഞ്ഞിനെ രക്ഷിക്കേണ്ടതെങ്ങനെയെന്ന വഴികളും ചിന്തിച്ചു.
രക്ഷിക്കാൻ നിരവധിയാളുകളോട് അഭ്യർത്ഥിച്ചെങ്കിലും കാട് വളർന്ന് ഇരുപത് മീറ്ററോളം താഴ്ചയുള്ള കിണറ്റിലിറങ്ങാൻ ആരും തയാറാകാതെ വന്നപ്പോഴാണ് അൻസില സാഹസത്തിന് തയാറായത്.