New Update
മധ്യപ്രദേശ്: മകളെ കൊലപ്പെടുത്തിയ 37കാരനെ ഇൻഡോർ പോലീസ് അറസ്റ്റ് ചെയ്തു. മകൾ നിരന്തരം ചോക്ലേറ്റും കളിപ്പാട്ടവും വാങ്ങി നൽകാൻ ആവശ്യപ്പെട്ടതു കൊണ്ടാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പിതാവ് പോലീസിനോട് പറഞ്ഞു. കുട്ടിയുടെ അമ്മ മൂന്ന് വർഷം മുമ്പ് ഇവരെ ഉപേക്ഷിച്ച് പോയതാണ്.
Advertisment
കടുത്ത ദാരിദ്ര്യത്തിലാണെന്നും മകൾ നിരന്തരം തന്നോട് ചോക്ലേറ്റുകളും കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും വാങ്ങിത്തരാൻ ആവശ്യപ്പെട്ട് ശല്യപ്പെടുത്തിയത് തനിക്കൊരു ബുദ്ധിമുട്ടായതിനെത്തുടർന്നാണ് മകളെ കൊലപ്പെടുത്തിയതെന്നും പ്രതി പറഞ്ഞു.
ശനിയാഴ്ച രാത്രിയാണ് നിർമാണം നടക്കുന്ന ഒരു കെട്ടിടത്തിൽ വച്ച് ഇയാൾ മകളെ കൊന്നത്. വലിയ കല്ലുകളും ടൈലുകളും കൊണ്ട് അടിച്ചായിരുന്നു കൊലപാതകം. പ്രതിയുടെ അമ്മ ഭിക്ഷ യാചിച്ചാണ് ജീവിക്കുന്നത്.