കാക്കനാട്: അശ്രദ്ധമായി വാഹനമോടിച്ച സ്വകാര്യ ബസ് ജീവനക്കാരനും ഉടമയ്ക്കും വേറിട്ട ശിക്ഷയുമായി മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്‍റ്.
എറണാകുളം അസിസ്റ്റന്റ് കളക്ടർ ഹർഷിൽ ആർ. മീണയുടെ കാറിന്‍റെ കണ്ണാടി ഇടിച്ചു തകർത്ത സ്വകാര്യ ബസിന്റെ ഡ്രൈവർക്കും ഉടമയ്ക്കുമാണ് വായനാ ശിക്ഷ ലഭിച്ചത്. മോട്ടോര്‍ വാഹന നിയമങ്ങളേക്കുറിച്ചുള്ള കഥയിലെ കാര്യമെന്ന ഓഫീസിലിരുത്തി ഇരുവരേക്കൊണ്ടും വായിപ്പിച്ച ശേഷം താക്കീത് നല്‍കി മടക്കി അയച്ചു.
വരാപ്പുഴ ഭാഗത്ത് നിന്ന് വന്ന സ്വകാര്യ ബസ് ഇടപ്പള്ളിയില്‍ വച്ചാണ് അസിസ്റ്റന്‍റ് കളക്ടറുടെ വാഹനത്തിന്‍റെ കണ്ണാടി ഇടിച്ച് തകര്‍ത്തത്. ബസിന്‍റെ ഹോണടി കേട്ട് ആ മീണയുടെ ഡ്രൈവര്‍ കാര്‍ ഒതുക്കിയെങ്കിലും ഓവര്‍ ടേക്ക് ചെയ്യുന്നതിനിടയിലാണ് കാറിന്‍റെ മിറര്‍ തകര്‍ന്നത്. കാറിന്‍റെ വലതുവശത്തെ കണ്ണാടിയാണ് ബസിടിച്ച് തകര്‍ത്തത്. സംഭവത്തില്‍ സ്വകാര്യ ബസ് ഉടമയേയും ഡ്രൈവറേയും ആര്‍ടിഒ ഓഫീസിലേക്ക് വിളിപ്പിക്കുകയായിരുന്നു.
റോഡ് ഗതാഗത നിയമങ്ങളേക്കുറിച്ച് കഥാരൂപത്തില്‍ വിശദമാക്കുന്നതാണ് കഥയിലെ കാര്യം എന്ന ബുക്ക്.